KERALANEWSTrending

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ച് നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ച് നല്‍കണമെന്ന് ഹൈക്കോടതി. ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിക്ക് നല്‍കാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി തീരുമാനം വ്യക്തമാക്കിയത്.ദേവസ്വം ബോര്‍ഡ് പണം നല്കിയത് നിയമവിരുദ്ധമെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങളാക്കായി ദേവസ്വം ബോര്‍ഡിന്റെ പണം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി ഫുള്‍ബെഞ്ച് ചൂണ്ടികാട്ടി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിക്കണമെന്നും ഫുള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം നിയമത്തിന് പരിധിക്കുള്ളില്‍ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകു എന്നതിനാല്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ല .ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വംബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close