INDIANEWS

ദുരുപയോഗത്തിനിരയായ കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

ചെന്നൈ:പോക്‌സോ നിയമപ്രകാരം ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ട് രൂപീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍.14.96 കോടി രൂപ പ്രാഥമിക വിഹിതമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും,ആദ്യഘട്ടത്തില്‍ 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഓഗസ്റ്റ് 26 ന് നടന്ന ക്രമസമാധാന യോഗത്തിലെ മുഖ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പദ്ധതി ആരംഭിച്ചത്.സര്‍ക്കാര്‍ ഉത്തരവിന്റെയും അതിക്രമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഫണ്ടിന്റെ വിനിയോഗങ്ങള്‍.ഫണ്ടിനു കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ 20,000 രൂപ ഇടക്കാല നഷ്ടപരിഹാരവും നിശ്ചയിച്ചിട്ടുണ്ട്.നഷ്ടപരിഹാര തുക 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കാനാണ് തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close