NEWS

ദൃക്‌സാക്ഷികളില്ലാത്ത ഉത്ര വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്.
സാഹചര്യത്തെളിവുകളാണ് പ്രധാനമെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസ് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും പ്രോസിക്യൂഷന് ശക്തമായ തെളിവുകളുണ്ടെന്നും മോഹന്‍രാജ് പറഞ്ഞു.
ആസൂത്രണത്തിലെ പിഴവുകളാണ് പ്രോസിക്യൂഷന്റെ തെളിവ്. അന്വേഷണസംഘം ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വളരെ ശക്തമായവയുമാണ്. പാമ്പിന്റെ ഡിഎന്‍എ അടക്കമുള്ള തെളിവുകളും കേസില്‍ ഏറെ നിര്‍ണായകമാണ്. ആസൂത്രണത്തിലെ ആ പിഴവുകളാണ് ഏറ്റവും പ്രധാന തെളിവ്.

കൊല്ലം ബാറിലെ അഭിഭാഷകനായ ജി. മോഹന്‍രാജ് ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും ഇതിനുമുമ്പേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്എംഇ റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം തുടങ്ങിയ കേസുകളിലാണ് മോഹന്‍രാജ് ിതിനു മുമ്പേ പ്രോസിക്യൂട്ടറായിരുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലും മോഹന്‍രാജായിരുന്നു വാദിക്കാനെത്തിയത്. അടുത്തിടെ കേരളം കണ്ടതില്‍ ഏറ്റവും അപൂര്‍വമായതും ചര്‍ച്ചചെയ്തതുമായ കേസായിരുന്നു ഉത്ര വധക്കേസ്.

Tags
Show More

Related Articles

Back to top button
Close