INDIANEWSTrending

ദൃശ്യം മോഡല്‍; സൂറത്തില്‍ പോലീസ് സ്റ്റേഷന്‍ നവീകരണത്തിനിടെ അസ്ഥികൂടം കണ്ടെത്തി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ ഖത്തോദര പോലീസ് സ്റ്റേഷന്‍ നവീകരണത്തിനിടെ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്റ്റേഷന്റെ പറമ്പില്‍ നിന്നാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കിട്ടിയിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ വളപ്പില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. തലയോട്ടിയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. നാലുവര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന പഴയ വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ ചിലഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂറത്ത് പോലീസ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close