KERALANEWS

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ബസ് ഓണ്‍ ഡിമാന്റ് പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി സര്‍വ്വീസ്

തിരുവനന്തപുരം; ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉള്ള ജീവനക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി പ്രത്യേക നിരക്കില്‍ പമ്പയിലേക്ക് സര്‍വ്വീസുകള്‍ നടത്തുമെന്ന് അറിയിച്ചു. ശബരിമലയിലേക്ക് പോകുന്ന ഭക്തരും ജീവനക്കാരും 40 പേരില്‍ കുറയാതെ യാത്രാക്കാരായുള്ള സമയങ്ങളില്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്താന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും 17 ദേവസ്വം ജീവനക്കാര്‍ക്കായി പമ്പയിലേക്ക് ബസ് സര്‍വീസ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കെ എസ് ആര്‍ ടി സി യിലെ 5500 ബസുകളില്‍ നിലവില്‍ 2000 ബസുകള്‍ മാത്രം ആണ് സര്‍വീസുകള്‍ നടത്തുന്നത്. അതില്‍ നിന്നും ശരാശരി 30 കോടിയോളം രൂപ മാത്രമാണ് വരുമാനം ലഭിക്കുന്നത്. വരുമാനത്തിന്റെ 68% ഡീസലിന് പുറമെ സ്‌പെയര്‍പാര്‍ട്‌സിനും അത്യാവശ്യം ചിലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം മാത്രമാണ് നല്‍കുന്ന സാഹചര്യത്തില്‍ ഡീസല്‍ കുടിശിക പോലും നല്‍കാന്‍ ആകുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇനിയും 137 കോടി രൂപ നല്‍കാനുണ്ട്. സാമൂഹിക പ്രതിബത്തയുടെ ഭാഗമായി ട്രൈബല്‍ മേഖലയിലും മറ്റു യാത്ര സൗകര്യം ഇല്ലാത്തിടത്തും സര്‍വീസ് നടത്തുന്നുണ്ട്. അതിനാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് 40 യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്താനാകില്ല.

ദേവസ്വം ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യം ആണ്. അവര്‍ ഒരു മിച്ചു 35 പേരായി വന്നാലും ബോണ്ട് സര്‍വീസ് നടത്താന്‍ തയ്യാറാണ്. ഇ വാഹനം തിരികെ വരുമ്പോള്‍ യാത്രക്കാര്‍ ഉണ്ടാകില്ല. ശരാശരി കെ എസ് ആര്‍ ടി സി യുടെ ഒരു ബസ് ഓടിക്കുമ്പോള്‍ ഒരു കിലോ മീറ്ററിന് സ്പയര്‍ പാര്‍ട്‌സും, ഇന്ധന ചിലവുമായി 25 രൂപയോളം വരും. ഇ സാഹചര്യത്തില്‍ 17 ദേവസ്വം ജീവനക്കാരെ മാത്രം കൊണ്ട് പോകാനാകില്ലെന്ന് ദേവസ്വം കമ്മീഷണരെയും കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയില്‍ ദേവസ്വം ജീവനക്കാര്‍ കാണിച്ച നടപടി വാര്‍ത്ത സൃഷ്ടിക്കുന്നത് വേണ്ടിയാണ്.

ബസ് ഓണ്‍ ഡിമാന്റ് പദ്ധതി പ്രകാരം, ആരെങ്കിലും ആവശ്യപ്പെട്ടലോ 40 യാത്രക്കാര്‍ ഉണ്ടെങ്കിലോ
സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറാണ്. ഈ രണ്ട് സൗകര്യങ്ങളും ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്നും ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ പമ്പയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close