KERALANEWS

ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തു, ഡ്രൈവര്‍ അറസ്റ്റില്‍

കുതിരാന്‍: ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രവും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശി കാജി നസ്രുല്‍ ഇസ്ലാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ദേശീയപാതയില്‍ വഴുക്കുമ്പാറ മുതല്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിനിടയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകള്‍ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയില്‍നിന്ന് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോള്‍ മലമ്പാമ്പിന് മുറിവേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ വന്യജീവിസംരക്ഷണനിയമപ്രകാരമാണ് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ മലമ്പാമ്പ് പിന്നീട് ചത്തു. ഇതോടെ സര്‍വീസ് റോഡ് നിര്‍മാണവും മുടങ്ങി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരേ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികള്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും സര്‍വീസ് റോഡ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും നിര്‍മാണക്കമ്പനി അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close