KERALANEWS

ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. ആയിരം പേജുകളുള്ള കുറ്റപത്രമാണ് വായിച്ചു കേള്‍പ്പിച്ചത്. അടുത്ത മാസം 16ന് കേസ് പരിഗണിക്കുമ്പോള്‍ ഒന്നാം സാക്ഷിയെ വിസ്തരിക്കും. രണ്ട് ബിഷപ്പുമാര്‍ ഉള്‍പ്പെടെ 84 സാക്ഷികള്‍ കേസിലുണ്ട്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന് ബിഷപ്പ് ഫ്രാങ്കോ പ്രതികരിച്ചു. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു

Tags
Show More

Related Articles

Back to top button
Close