ദ്രാവിഡിനേക്കാള്‍ മികച്ച കീപ്പര്‍ രാഹുല്‍ : ആകാശ് ചോപ്ര

മുംബൈ: റിഷഭ് പന്തിന് പരിക്കേറ്റതോടെ കീപ്പര്‍ സ്ഥാനം ലഭിച്ച കെ എല്‍ രാഹുലാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരം. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട് ബാറ്റിങ്ങിനൊപ്പം തകര്‍പ്പന്‍ കീപ്പിങ്ങുമായി ഇന്ത്യന്‍ ജയത്തില്‍ രാഹുല്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇതിന് പിാലെ രാഹുലിനെ ഇന്ത്യയുടെ സ്ഥിരം കീപ്പറാക്കണമെ അഭിപ്രായം ഉയര്‍ന്നു. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ദ്രാവിഡുമായാണ് പലരും രാഹുലിനെ താരതമ്യം ചെയ്തത്. സമീപകാലത്തായി ബാറ്റിങ്ങില്‍ ഉജ്ജ്വല ഫോമില്‍ തുടരു രാഹുല്‍ കീപ്പറായി തുടരുതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
ജോലിഭാരം രാഹുലിന് നല്‍കരുതെന്നാണ് ആകാശ് ചോപ്ര പറയുന്നത്. രാഹുല്‍ ദ്രാവിഡിനേക്കാള്‍ മികച്ച രീതിയില്‍ കീപ്പ് ചെയ്യാന്‍ രാഹുലിന് സാധിച്ചേക്കും. എാന്നാല്‍ ജോലി തുടര്ന്നാാല് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ അത് ബാധിച്ചേക്കാം. 50 ഓവര്‍ കീപ്പ് ചെയ്തതിന് ശേഷം ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുക പ്രയാസമായിരിക്കുമെന്നും ചോപ്ര പിടിഐയോട് പറഞ്ഞു .ബാറ്റിങ് ഫോമിലുള്ള ഒരാള്‍ക്ക് കീപ്പിങ് കൂടി നല്കിയാല് അത് അദ്ദേഹത്തിന്റെ ജോലി ഭാരം ഉയര്‍ത്തുക മാത്രമെ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.