KERALANEWSTrending

ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അടുത്താഴ്ച നിയമസഭയില്‍

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തു വിട്ടതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അടുത്താഴ്ച നിയമസഭയില്‍ വയ്ക്കും. ജനുവരി 13 ന് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാനാണ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം.സിഎജി റിപ്പോര്‍ട്ട് പുരത്തുവിട്ടത് ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

വി ഡി സതീശനേയും മന്ത്രിയേയും വിളിച്ച് വരുത്തി വിശദീകരണം ചോദിച്ച് കേട്ടതിന് ശേഷമാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകുന്നത്. എന്നാല്‍ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. എ പ്രദീപ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. സമിതിയില്‍ എള്‍ഡിഎഎഫ് അംഗങ്ങളാണ് ഭൂരിഭാഗവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close