Election 2021KERALANEWSTrending

ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി താരങ്ങള്‍ക്ക് പിന്നാലെ മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക്

പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക്. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്ലാസ് പന്തളത്തെ പാര്‍ട്ടിയിലേക്ക് വരവേല്‍ക്കുകയായിരുന്നു. പന്തളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേരുകയും അടൂരിലെ സ്ഥാനാര്‍ഥിയാവുകയും ചെയ്തിരുന്നു. പത്ത് വര്‍ഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു ഉല്ലാസ്. അതിനെ തുടര്‍ന്ന് ഉല്ലാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോള്‍ പന്തളം പ്രതാപന്‍ പാര്‍ട്ടി വിട്ട് പുറത്തു പോയതിനെ തുടര്‍ന്നാണ് ഉല്ലാസിന്റെ മടങ്ങി വരവ്. ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി എന്നീ താരങ്ങള്‍ക്ക് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്റെ വരവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close