Election 2021KERALANEWSTop News

ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധര്‍മടത്തെ കുറിച്ച് കെ സുധാകരന്‍ തന്നോട് മനസ് തുറന്ന് സംസാരിച്ചെന്നും, യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട കെട്ടി ഇരിക്കൂറിനെ കാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പി സി ചാക്കോ സുധാകരനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണ്. കെ സുധാകരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍. വര്‍കിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ല. കോണ്‍ഗ്രസ് വിടാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് താന്‍ യാതൊരു വിലയും നല്‍കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം ധര്‍മടത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. താനാരോടും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല. സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു. ധര്‍മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം പിന്‍വലിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close