Breaking NewsKERALANEWSTop News

ധാരണാപത്രം റദ്ദാക്കിയത് സര്‍ക്കാര്‍ കുറ്റം സമ്മതിച്ച കൊണ്ട്;രമേശ് ചെന്നിത്തല

തിരുവനന്തപുരം: ധാരണാപത്രം റദ്ദാക്കിയത് മത്സ്യബന്ധന പദ്ധതി വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ച കൊണ്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രോളര്‍ നിര്‍മാണ ധാരണാപത്രം മാത്രമല്ല, ഭൂമി നല്‍കിയതും റദ്ദാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലെങ്കില്‍ മന്ത്രിസഭ ഉത്തരവിറക്കുമായിരുന്നു. മത്സ്യസമ്പത്ത് കൊള്ളയടിക്കാനും നീക്കം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് നീക്കം. ധാരണാപത്രം മാത്രമല്ല, ഭൂമി നല്‍കിയതും റദ്ദാക്കണം. കരാറിന് പിന്നിലെ യഥാര്‍ഥ പ്രതികള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമാണ്. ഒരു ദിവസം എത്ര കള്ളമാണ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close