KERALANEWS

ധാരണാപത്രം റദ്ദാക്കിയത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് എ വിജയരാഘവന്‍, വിവാദങ്ങള്‍ ഉണ്ടാക്കി ഇടതുപക്ഷത്തെ തളര്‍ത്തുക എന്ന ലക്ഷ്യം വിലപ്പോവില്ല

പാലക്കാട്:ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ധാരണാപത്രം റദ്ദാക്കിയത് സര്‍ക്കാരിന്റെ സത്യസന്ധതയാണ് കാണിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.സര്‍ക്കാരിന് ഒളിക്കാനൊന്നുമില്ല,സര്‍ക്കാരിന് ഒരു നിലപാട് ഉണ്ട്. അതില്‍ മാറ്റമൊന്നുമില്ല. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.വിവാദങ്ങള്‍ ഉണ്ടാക്കി ഇടതുപക്ഷത്തെ തളര്‍ത്തുക എന്ന ലക്ഷ്യം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ആണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

പി എസ് സി സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആര്‍ക്കും സമരം ചെയ്യാം എന്നായിരുന്നു എ വിജയരാഘവന്റെ മറുപടി. നിയമപരമായി പരിഹാരം കാണാന്‍ പറ്റാത്ത ആവശ്യം അല്ല. അധികാര പരിധിയില്‍ ഉള്ള കാര്യങ്ങളുടെ പുറത്ത് ആണ് ഡിമാന്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണകളില്‍ നിന്ന് കോണ്‍ഗ്രസ്സ് മാറി നില്‍ക്കണം എന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുമോ എന്ന് എ വിജയരാഘവന്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം ബിജെപിയിലേക്ക് പോകാനുള്ള ആളുകളുടെ കൂട്ടം ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close