INDIA

ധോണിയുടെ മകള്‍ സിവക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ടീം നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകള്‍ സിവക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ആരാധകര്‍ കുഞ്ഞിനെതിരെ തിരിഞ്ഞത്. ട്രോള്‍ ധോണി എന്ന പേരിലുള്ള ചില ധോണി വിരോധ പേജുകളിലും ഇത്തരത്തില്‍ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. കൊല്‍ക്കത്ത ബാറ്റ് ചെയ്യും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് ധോണിയുടെ മകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇത്തരം പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.മത്സരത്തില്‍ 10 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാര്‍ കൊല്‍ക്കത്തയോട് അടിയറവു പറഞ്ഞത്. ഇന്നിംഗ്‌സിന്റെ പാതി ദൂരം വരെ ജയസാധ്യത നിലനിര്‍ത്തിയിരുന്ന ചെന്നൈ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close