SPORTS

ധോണി ഉടന്‍ വിരമിക്കില്ല, അടുത്ത ഐപിഎല്‍ സീസണിലും ചെന്നെയുടെ നായകന്‍ തന്നെ

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം.എസ് ധോണി ഐ.പി.എല്ലില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്നും അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്നും ടീം സി.ഇ.ഒ,കെ. വിശ്വനാഥന്‍. ചെന്നൈ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ സാഹചര്യത്തില്‍ ഐ.പി.എല്ലില്‍ നിന്നും ധോണി വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ വിശ്വനാഥന്‍ രംഗത്ത് വന്നിരിക്കുന്നത്.’2021-ലെ സീസണിലും ധോണി നായകസ്ഥാനത്ത് ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഐ.പി.എല്ലില്‍ ഞങ്ങള്‍ക്ക് മൂന്ന് കിരീടം നേടിത്തന്ന നായകനാണ് ധോണി. ആദ്യമായാണ് ഞങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. മറ്റൊരു ടീമിനും ഇത്രയും മികച്ച നേട്ടമില്ല. ഒരു മോശം വര്‍ഷം എല്ലാം മാറ്റി മറിക്കുമെന്നല്ല ചിന്തിക്കേണ്ടത്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിലും ധോണിയിലും വിശ്വാസമുണ്ട്.’

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close