Election 2021KERALANEWSTop NewsTrending

ധർമ്മടത്ത് ധർമ്മയുദ്ധം നയിക്കാൻ താത്പര്യമില്ലെന്ന് സുധാകരൻ; പിണറായിക്ക് എതിരാളിയെ കോൺ​ഗ്രസ് ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ നൽകണമെന്ന ചർച്ചകൾ കോൺ​ഗ്രസിൽ നേരത്തേ ഉയർന്നിരുന്നു. എന്നാൽ, അത് രാഷ്ട്രീയമായി ​ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് കോൺ​ഗ്രസ് നേതൃത്വം. ഇതോടെ, നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെടുകയായിരുന്നു.

ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന വികാരം കോൺ​ഗ്രസിൽ ശക്തമാണ്. സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയില്ല.ആരെയും നിർബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈക്കമാൻഡ് നിർദ്ദേശം. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർത്ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാൽ ഇന്നുതന്നെ രഘുനാഥ് പത്രിക നൽകും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കുമെന്ന വാർത്തകൾ കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ കെ. സുധാകരൻ ഇന്നലെ തള്ളിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി ധർമടത്ത് മത്സരിക്കാൻ സുധാകരൻ താത്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. അഭ്യൂഹങ്ങളിൽ അടിസ്ഥാനമില്ല. സ്ഥാനാർത്ഥിയാകാനുള്ള സന്നദ്ധത ആരെയും അറിയിച്ചിട്ടില്ല. വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാർത്ഥിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരൻ പ്രതികരിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥിയായി ധർമടത്ത് മത്സരിക്കാൻ സുധാകരൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നതായിരുന്നു നേരത്തെ വാർത്തകൾ പ്രചരിച്ചത്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുമായി സുധാകരൻ ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. അതേസമയം, ധർമടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. കരുത്തനായ സ്ഥാനാർത്ഥിയെത്തന്നെയാകും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിപ്പിക്കയെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടത് കോട്ടയുമായ ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി. ദേവരാജന്റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാൽ സീറ്റ് ഏറ്റെടുക്കാൻ ദേവരാജൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ കൊടുക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചത്.വാളയാർ പെൺകുട്ടികളുടെ അമ്മയെ യു.ഡി.എഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയായ സി.രഘുനാഥ് നിലപാടെടുക്കുകയായിരുന്നു.

അതിനിടെ, സുധാകരനെതിരെ സംഘടനാ രംഗത്തും നീക്കങ്ങൾ തുടങ്ങി. സുധാകരൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി തുറന്നടിച്ചു. പാർട്ടി സ്ഥാനാർത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വർക്കിങ് പ്രസിഡന്റായി അംഗീകരിക്കും. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരനെന്നും വർക്കിങ് പ്രസിഡന്റിനെ വയ്ക്കാൻ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കെപിസിസിക്ക് വർക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പി.സി. ചാക്കോ പരസ്യമായാണ് കെ. സുധാകരൻ കോൺഗ്രസ് വിടാൻ പോകുകയാണെന്ന് പറഞ്ഞത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ ശക്തമായി മുന്നോട്ട് പോകണം സുധാകരൻ. മാനനഷ്ടക്കേസ് ഫയൽ ചെയ്തില്ലെങ്കിൽ ചാക്കോ പറഞ്ഞത് സത്യമാണ്.

അങ്ങനെയെങ്കിൽ കോൺഗ്രസ് വിടാൻ അദ്ദേഹം തീരുമാനം എടുത്തതുകൊണ്ടാണ് കോൺഗ്രസിനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് നമ്മൾ വിശ്വസിക്കേണ്ടിവരുമെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.പി.സി. ചാക്കോയുടെ വെളിപ്പെടുത്തലുകളെ കെ. സുധാകരൻ നേരത്തെ തള്ളിക്കഞ്ഞിരുന്നു. കോൺഗ്രസ് വിടാനുള്ള താൽപര്യം താൻ ചാക്കോയെ അറിയിച്ചുവെന്നത് കള്ളമാണെന്നും സമീപ ദിവസങ്ങളിൽ താൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദ്ദേശ പ്രതിക നൽകും

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദ്ദേശ പ്രതിക നൽകും. പുലർച്ചെ കണ്ണൂരെത്തിയ ഇവർ ഉച്ചയോടെയാണ് കലക്ടറേറ്റിലെത്തിയാണ് പത്രിക നൽകുക. വാളയാർ കേസിൽ സംസ്ഥാന സർക്കാർ നീതി നടപ്പാത്തതിൽ പ്രതിഷേധമായാണ് മുഖ്യമന്ത്രിക്കെതിരായ പോരാട്ടം. സംസ്ഥാനമൊട്ടാകെ തലമുണ്ഡനം ചെയ്ത് നീതി യാത്ര നടത്തിയിട്ടും മുഖ്യമന്ത്രി പ്രശ്‌ന പരിഹാരം ഉണ്ടാക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. വാളയാർ നീതി സമര സമിതിയാണ് ധർമ്മടത്ത് പ്രചാരണം നടത്തുക.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45760
https://mediamangalam.com/archives/45755
https://mediamangalam.com/archives/45733
https://mediamangalam.com/archives/45716
https://mediamangalam.com/archives/45621
https://mediamangalam.com/archives/45602
https://mediamangalam.com/archives/45596
https://mediamangalam.com/archives/45591
https://mediamangalam.com/archives/45586
https://mediamangalam.com/archives/45531
https://mediamangalam.com/archives/45522
https://mediamangalam.com/archives/45443
https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close