KERALAMoviesNEWSTop News

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു, ഞെട്ടലോടെ സിനിമാലോകം

തൊടുപുഴ നടന്‍ അനില്‍ നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമില്‍ മുങ്ങി മരിച്ചു. ഷൂട്ടിങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.അയ്യപ്പനും കോശിയും എന്ന സിനിമയിലെ ശ്രദ്ധേയവേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു.ടെലിവിഷനിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്നു അനിലിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close