CULTURALKERALAMoviesNEWSTop News

നടന്‍ പ്രേംജി ഓര്‍മ്മയായിട്ട് 22 വര്‍ഷം

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവ് നടനും നാടകപ്രവര്‍ത്തകനും കവിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ പ്രേംജി ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷം. ഷാജി എന്‍ കരുണിന്റെ പിറവിയിലൂടെയാണ് അദ്ദേഹം ദേശീയ ബഹുമതി നേടിയത്. മുഖത്തിന്റെ ഒരു പാതിയില്‍ വിഷാദവും ഒരു ഭാഗത്ത് സന്തോഷവും വരുത്തുന്ന ഏകലോചനം എന്ന അഭിനയത്തിലൂടെ ശ്രദ്ധേയനായി.
വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെയാണ്
എം.പി. ഭട്ടതിരിപ്പാട്. എന്ന പ്രേംജി അഭിനയരംഗത്തെത്തി.യത്.
പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെ പുത്രനായിട്ടാണ് ജനനം.
സഹോദരന്‍ എം.ആര്‍.ബി ഭട്ടതിരിപ്പാട് സാമൂഹികപരിഷ്‌കര്‍ത്താവായിരുന്നു.
നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവര്‍ത്തകനായി.
വിധവാവിവാഹം പ്രാവര്‍ത്തികമാക്കിക്കൊണ്ട് വിധവയായ ആര്യ അന്തര്‍ജനത്തെ തന്റെ നാല്പതാമത്തെ വയസ്സില്‍ വിവാഹം ചെയ്തു.

എം.ആര്‍.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ അപ്ഫന്റെ മകള്‍, ചെറുകാടിന്റെ നമ്മളൊന്ന്, സ്നേഹബന്ധങ്ങള്‍, പി.ഇ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാന്‍(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനന്‍, കുഞ്ഞാലി മരയ്ക്കാര്‍, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത പിറവിയിലെ ചാക്യാര്‍ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡും ലഭിച്ചു.
സപത്നി, നാല്‍ക്കാലികള്‍, രക്തസന്ദേശം, പ്രേംജി പാടുന്നു1, ഋതുമതി (നാടകം). എന്നിവയാണ് കൃതികള്‍.
അന്തരിച്ച പ്രശസ്ത നടന്‍ കെ.പി.എ.സി. പ്രേമചന്ദ്രന്‍, മാദ്ധ്യമപ്രവര്‍ത്തകനും കവിയും ചലച്ചിത്രകാരനുമായ നീലന്‍, ഹരീന്ദ്രനാഥന്‍, ഇന്ദുചൂഡന്‍, നടികൂടിയായ സതി എന്നിവരാണ് മക്കള്‍.പ്രേംജിയെക്കുറിച്ച് മകന്‍ നീലന്‍ ‘പ്രേംജി: ഏകലോചന ജന്മം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായ ശ്രദ്ധാഞ്ജലിയാണ്.

Tags
Show More

Related Articles

Back to top button
Close