INDIA

നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം

നടന്‍ വിനീതിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. വിനീത് തന്നെയാണ് വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്നും താന്‍ ആണെന്ന് പറഞ്ഞ് ഈ നമ്പറിലൂടെ ചില ആളുകളെ ബന്ധപ്പെടുന്നുണ്ടെന്ന് വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.വാട്സ്ആപ്പ് അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടന്റെ പോസ്റ്റ്.

ആക്ടര്‍ വിനീത് എന്ന പേരില്‍ സേവ് ചെയ്ത സ്‌ക്രീന്‍ ഷോട്ടാണിത്. ഇത്തരം സംശയാസ്പദമായ നമ്പറുകളോട് പ്രതികരിക്കരുതെന്നും വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.തട്ടിപ്പ് നടക്കുന്നത് യുഎസില്‍ നിന്നാണോ എന്ന് സംശയിക്കുന്നതായും വിനീത് പറയുന്നു. യുഎസിലെ ഒറിഗണ്‍ എന്ന സ്ഥലത്ത് നിന്നാണ് ഈ സന്ദേശങ്ങള്‍ എന്ന കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close