INDIANEWS

നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആല്‍വാര്‍ പേട്ടിലുള്ള താരത്തിന്റെ ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്. താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം തിങ്കളാഴ്ച്ച വൈകീട്ടോടെ ആല്‍വാര്‍പേട്ട് പോലീസ് കണ്ട്രോള്‍ റൂമിന് ലഭിച്ചു.വളരെക്കാലം മുമ്പ് തന്നെ ആല്‍വാര്‍ പേട്ടിലുള്ള ഈ കെട്ടിടത്തില്‍ നിന്നും അഡയാറിലേക്ക് തന്റെ ഓഫീസ് താരം മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. അതിനാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് അറിയിച്ചു.

നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സൂര്യ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സൂര്യ രംഗത്തെത്തിയത്. അതുകൊണ്ട് തന്നെ ഈ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ വശമുണ്ടോ എന്നതും പരിശോധിക്കുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സാലിഗ്രാമത്തിലുള്ള നടന്‍ വിജയ്‌യുടെ വസതിക്കു നേരെയും ഇഞ്ചമ്പാക്കത്തുള്ള നടന്‍ അജിത്തിന്റെ വസതിക്ക് നേരെയും കഴിഞ്ഞ ജൂണില്‍ നടന്‍ രജനികാന്തിന്റെ വസതിക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close