KERALANEWS

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാന്‍ വലിയ തുക വാഗ്ദാനം ചെയ്തു: ജിന്‍സണ്‍


തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാന്‍ വലിയ തുക വാഗ്ദാനം ചെയ്‌തെന്ന് തൃശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണ്‍. എന്നാല്‍ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്നും ജിന്‍സണ്‍ പറഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിന്‍സണ്‍ തിങ്കളാഴ്ച പീച്ചി പൊലീസില്‍ പരാതി നല്‍കിയിരുന്നു.’പൊലീസ് പറയുന്നത് കളവാണ് എന്ന് പറയണമെന്നായിരുന്നു ആവശ്യം. ദിലീപ് കുറ്റക്കാരനല്ലെന്ന് തോന്നുന്നുണ്ടോ എന്ന് വിളിച്ചയാളോട് താന്‍ ചോദിച്ചു. കേസില്‍ സാക്ഷികളായ വിപിന്‍ലാലിനെയും വിഷ്ണുവിനെയും സ്വാധീനിക്കുമെന്നും അവരും ദിലീപിന് അനുകൂലമായി മൊഴി നല്‍കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. പ്രദീപ്കുമാറിന്റെ അറസ്റ്റോടെ അയാള്‍ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് മനസ്സിലായി. ഫോണില്‍ വിളിച്ചതിന്റെ റെക്കോഡ് കൈവശമുണ്ടെന്നും പൊലീസിന് നല്‍കും’- ജിന്‍സണ്‍ പറഞ്ഞു.

ഒരു കാരണവശാലും താന്‍ മൊഴി മാറ്റില്ല. പ്രതിഭാഗം നിരന്തരം വിളിച്ച് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കേണ്ടി വന്നത്. ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് തന്നെ വിളിച്ചത്’- ജിന്‍സണ്‍ പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ജയിലിലെ സഹതടവുകാരനായിരുന്നു ജിന്‍സണ്‍. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് ജയിലിലായ ജിന്‍സണ്‍ സെല്ലില്‍ വെച്ച് സുനിയുമായി സൗഹൃദത്തിലായി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പള്‍സര്‍ സുനി ജിന്‍സണോട് പറഞ്ഞെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും അത് ക്വട്ടേഷനായിരുന്നുവെന്ന് സുനി പറഞ്ഞെന്നും ജിന്‍സണ്‍ പൊലീസിന് മൊഴി നല്‍കി. ഈ മൊഴി മാറ്റിപ്പറയാനാണ് ജിന്‍സനെ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.കേസില്‍ പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയില്‍ തീരുമാനമായിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാക്ഷികളായ നടി ഭാമ, നടന്‍ സിദ്ദിഖ് എന്നിവര്‍ നേരത്തേ നല്‍കിയ മൊഴി പ്രതിക്ക് അനുകൂലമായി മാറ്റിപ്പറഞ്ഞിരുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മൊഴിമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് ജിന്‍സണ്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിലെ ജഡ്ജി നിഷ്പക്ഷമായല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നല്‍കിയ ഹjജി ഹൈകോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചു. കേസിനെ വിചാരണ നടപടികള്‍ പോലും തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തുടര്‍ച്ചയായി മൊഴിമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പരാതിയുമായി സാക്ഷികള്‍ രംഗത്തെത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close