
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കുന്ന 2019ലെ രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള അവാര്‍ഡിന് കേരള പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു പൗലോസിനെ തിരഞ്ഞെടുത്തു. നടിയെ ആക്രമിച്ച കേസില്‍ തുമ്പുണ്ടാക്കിയത് അന്ന് പെരുമ്പാവൂര്‍ സി.ഐ ആയിരുന്ന ബിജു പൗലോസിന്റെ അന്വേഷണമികവിലൂടെയാണ്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്ന് നടന് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് അദ്ദേഹം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുരുങ്ങൂര് മച്ചാംമ്പിള്ളി പൗലോസ്-റോസിലി ദമ്പതികളുടെ മകനായ ബിജു മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനും അര്‍ഹനായിട്ടുണ്ട്. 2003ല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്.ഐയായാണ് തുടക്കം.
പൊലീസിലെ അഴിമതിരഹിതനായ ഉദ്യോഗസ്ഥനെന്ന് അറിയപ്പെടുന്ന ബിജു നിര്‍ണായകമായ പല കേസുകളും തെളിയിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ ജിഷ വധക്കേസിലും സാന്റിയാഗോ മാര്ട്ടിന് ലോട്ടറി കേസിലും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.