KERALANEWS

നടിയെ ആക്രമിച്ച കേസ്:വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യവുമായി നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു.
ഇപ്പോള്‍ വിചാരണ നടക്കുന്ന കോടതി പക്ഷപാതപരമായി പെരുമാറുന്നതായും വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി തനിക്ക് പീഡനമുണ്ടായി എന്നും അതില്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ല തുടങ്ങി പല ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close