KERALANEWSTrending

നടി അഹാനയുടെ കുടുംബ വസതിയിലേക്ക് അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: നടി അഹാനയുടെ കുടുംബ വസതിയിലേക്ക് അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി അറസ്റ്റിൽ.ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറിയത്.ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര്‍ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഇയാളെ പോലീസ് അപ്പോൾ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഗേറ്റിനു സമീപം നിന്ന് ഇയാള്‍ ഗേറ്റ് തകര്‍ക്കാന്‍ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ പിതാവ് കൃഷ്ണകുമാർ മൊബൈലില്‍ പകര്‍ത്തി.സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ നിലപാടുകൾകൊണ്ട് നടൻ കൃഷ്ണകുമാർ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്.ശക്തമായ നിലപാടുകളും ,വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകൾകൊണ്ടും അഹാനയും സൈബർ അധിക്ഷേപങ്ങൾക്കു ഇരയായിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്നും സന്ദീപ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close