Movies

നടി മൃദുല വിവാഹിതയായി

മലയാളി താരം മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നിതിന്‍. താരത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറുപ്പു പങ്കുവെച്ചിട്ടുണ്ട്. നടി രമ്യ നമ്പീശന്‍, ഗായിക സയനോര ഫിലിപ്പ്, ഗായകന്‍ വിജയ് യേശുദാസ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ അവളുടെ മുഖത്തുകണ്ട ഏറ്റവും മനോഹരമായ ചിരിയാണിത് എന്നു പറഞ്ഞുകൊണ്ടാണ് നടി ശില്‍പ ബാല വിവാഹചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഭാവന, ഷഫ്‌ന നിസാം തുടങ്ങിയവരും താരത്തിന് ആശംസകളുമായി എത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, ഷഫ്‌ന, വിജയ് യേശുദാസ്, സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും വിവാഹനിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. 2009ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മൃദുല എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല, ശിഖാമണി എന്നിങ്ങനെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രം രാഗ്ദേശില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

View this post on Instagram

My babe with her bae♥️

A post shared by Shafna Nizam (@shafna.nizam) on

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close