KERALANEWSTrending

നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ജിയ എന്ന് രവി പൂജാരി; ആക്രമണത്തിന് പ്രാദേശിക സഹായം നൽകിയതും കാസർകോട്ടെ ഗുണ്ട നേതാവെന്നും വെളിപ്പെടുത്തൽ

കൊച്ചി: നടി ലീന മരിയ പോളിനെ പണത്തിനായി ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ തന്നത് കാസർകോട്ടെ ഗുണ്ട നേതാവ് ജിയയെന്ന് രവിപൂജാരി. എന്നാൽ, ഭീഷണിക്ക് ശേഷവും പണം നൽകാതെ വന്നതോടെയാണ് ആക്രമണത്തിന് പദ്ധതി ഇട്ടത്. ആക്രമണത്തിന് പ്രാദേശിക സഹായവും ജിയ ഒരുക്കി നൽകിയെന്നും രവിപൂജാരി പറഞ്ഞു. രമേശ് ചെന്നിത്തല, പിസി ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു. നടി ലീന മരിയ പോളിന്റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതി.

എന്നാൽ രവിപൂജാരിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിയ നിലവിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ജിയയുമായി ബന്ധമുള്ള ഗുണ്ടാ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തും. നടി ലീന മരിയ പോളിൻറെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിൻറെ പദ്ധതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close