KERALANEWSTop News

നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് നിരവധി തവണ; പണം ആവശ്യപ്പെട്ട് വിളിച്ചു എന്ന് സമ്മതിക്കുമ്പോഴും ബ്യൂട്ടിപാർലർ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ രവി പൂജാരി; ക്വട്ടേഷൻ തന്നത് പെരുമ്പാവൂര്‍- കാസര്‍ഗോഡ് സംഘമെന്നും വെളിപ്പെടുത്തൽ

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയെന്നും എന്നാൽ വെടിവെപ്പ് നടത്തിയതുമായി ബന്ധമില്ലെന്നും രവി പൂജാരി. പെരുമ്പാവൂര്‍- കാസര്‍ഗോഡ് സംഘം നൽകിയ ക്വട്ടേഷൻ എടുത്താണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്നും രവി പൂജാരി അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

നടി ലീന മരിയ പോളിനെ നിരവധി തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സംഘമോ താന്‍ ഏര്‍പ്പാട് ചെയ്തവരോ അല്ല വെടിവെപ്പ് നടത്തിയതെന്നാണ് രവി പൂജാരിയുടെ മൊഴി. അധോലോക കുറ്റവാളി രവി പൂജാരിയെ കേസിലെ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മുതല്‍ ചോദ്യം ചെയ്തുവരികയായിരുന്നു.

കേസിലെ മൂന്നാം പ്രതിയായ ഇയാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ജൂണ്‍ എട്ട് വരെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

2018 ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ലീന പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്നോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമായിരുന്നു ലീനയുടെ മൊഴി. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രവി പൂജാരി ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോൾ. ഇതുമായി ബന്ധപ്പെട്ട് കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ സിബിഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഹവാല ഇടപാടുകളിൽ ലീന മരിയ പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്ന ഘട്ടത്തിലാണു പണം ചോദിച്ചു രവി പൂജാരിയുടെ ഭീഷണിയുണ്ടായത്. എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധന ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടക്കുന്നതിനു മുൻപായിരുന്നു രവി പൂജാരിയുടെ സംഘത്തിന്റെ വെടിവയ്പ്.

കഴിഞ്ഞ വർഷം ഡിസംബർ 15 നായിരുന്നു നടി ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിനു നേരെ വെടിവെയ്‌പ്പ് നടന്നത്. വെടിവെപ്പിന് ശേഷം രവി പൂജാരി എന്നെഴുതി കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. പിന്നീട് വെടിവെയ്‌പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി രംഗത്ത് വരികയായിരുന്നു. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്‌പ്പ്. വെടിവെയ്‌പ്പ് നടത്തിയ ബിലാൽ, ബിബിൻ എന്നിവരെയും ഇവർക്ക് ബൈക്കും തോക്കും എത്തിച്ച് നൽകിയ കാസർകോട് സ്വദേശി അൽത്താഫിനെയും പൊലീസ് പിടികൂടിയിരുന്നു.

സെനഗലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചത് തന്നെ കർണാടക പൊലീസിന്റേയും കേന്ദ്ര ഏജൻസികളുടേയും നേട്ടമാണ്. സെനഗലിൽ ആഡംബര ജീവിതം നയിച്ച ഇയാളെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിച്ചത്. രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങി കേരളത്തിലെത്തിക്കും. ഇതിന്റെ ഭാഗമായാണ് ടോമിൻ ജെ തച്ചങ്കരി ബംഗളൂരുവിൽ എത്തിയത്. അടുത്ത ദിവസം തന്നെ കോടതിയെ സമീപിച്ച് ഇയാളെ കേരളത്തിലെത്തിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നതും.

ലീന മരിയയുെട കൊച്ചിയിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്‌പ്പോടെയാണ് കുപ്രസിദ്ധ അധോലോക നായകൻ രവി പൂജാരി വീണ്ടും വാർത്തകളിൽ വീണ്ടും നിറഞ്ഞുവന്നത്. പണം ആവശ്യപ്പെട്ട് ഇയാൾ ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു എന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരങ്ങൾ. കർണാടകയിലെ ഉടുപ്പിയാണ് രവി പൂജാരിയുെട ജനനസ്ഥലം. ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ച രവി ജോലി തേടി മുംബൈയിലെത്തി. അധോലോക രാജാക്കന്മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളിക്ക് ജന്മം നൽകിയത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴ് വർഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിന് കുറ്റവാളികളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. തുടർന്ന് തന്റെ ശത്രുവായിരുന്ന ബാല സാൾത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്.

ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തിൽ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നൽകുകയായിരുന്നു. മുംബൈ അധോലാക തലവൻ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തിൽ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാൾക്ക് വേരോട്ടം ഉണ്ടായിരുന്നു.

നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാൾക്കെതിരെയുണ്ട്. ഇതിനിടയിൽ രണ്ടായിരത്തിൽ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാൻ ശ്രമിച്ചതോടെ രവി പൂജാരി അധോലോകവുമായി അകലം പാലിച്ചിരുന്നു, തുടർന്നാണ് രഹസ്യ ഏജൻസികളുടെ സഹായത്താൽ സെനഗലിൽ നിന്നും പിടികൂടിയതും ഇന്ത്യയിലെത്തിച്ചതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close