INDIANEWSTop News

നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കും

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അഞ്ച് മണിക്കൂര്‍ സമയം നല്‍കും. പത്ത് മണിക്കൂര്‍ നിശ്ചയിച്ച ചര്‍ച്ച 15 മണിക്കൂറാക്കി നീട്ടികയായിരുന്നു. അതിനിടെ, കര്‍ഷക സമരം സഭ നടപടി നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു.അതേസമയം, ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധിച്ചു. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭയില്‍ എംപിമാര്‍ക്കെതിരെ നടപടിയെടുത്തു. എഎപി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എഎപി എംപിമാരെയാണ് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close