INDIANEWS

നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടു: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളെ സഹായിക്കുന്ന നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ദേശീയ താല്‍പ്പര്യത്തിലും ഇന്ത്യന്‍ കമ്പനികളുടെ താല്‍പ്പര്യത്തിലും പുനരവലോകനം ആവശ്യമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
‘ പരിചയക്കുറവെന്ന കാരണത്താലോ സാമ്പത്തിക പിന്തുണ കുറവുള്ളതിനാലോ സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് വിട്ടുപോയ ഇന്ത്യന്‍ സംരംഭകരെയും കരാറുകാരെയും പ്രോത്സാഹിപ്പിക്കണം. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്, അതില്‍ കരാറുകാര്‍ക്കായി കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, വലിയ ഹൈവേകളും പാലങ്ങളും നിര്‍മ്മിക്കുന്നത് പോലെയുള്ള വലിയ പദ്ധതികള്‍ ഏറ്റടുക്കാന്‍ പരിചയസമ്പന്നര്‍ക്ക് മാത്രമേ കഴിയൂ. നമ്മുടെ രാജ്യത്ത് മുമ്പ് ആരും ഇത്തരം കരാറുകള്‍ മുന്‍പ് ചെയ്തിട്ടില്ല. അതുകൊണ്ട് ഈ കരാറുകള്‍ ഏറ്റെടുക്കാന്‍ ഒരു ഇന്ത്യന്‍ കമ്പനിക്കും കഴിയില്ല ‘ എന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമങ്ങള്‍ ഉള്ളതുകൊണ്ട് ഇന്ത്യന്‍ കരാറുകാര്‍ക്ക് സംയുക്തസംരംഭങ്ങളില്‍ മാത്രമെ പങ്കാളികളാകാന്‍ കഴിഞ്ഞിട്ടുള്ളു.
സൈനിക നിലപാട് സംബന്ധിച്ച് ചൈനയ്ക്ക് സന്ദേശം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശിച്ച സമയത്താണ് നിതിന്‍ ഗഡ്കരി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
രണ്ട് മാസം മുമ്പ് ചൈനയില്‍ നിന്ന് പിപി കിറ്റുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍ ഇന്ന് ഇവിടെ മികച്ച നിലവാരമുള്ള 5 ലക്ഷം കിറ്റുകളോളം പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനയ്ക്കെതിരായ നടപടികളെ പിന്തുണച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് ഗഡ്കരി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

Tags
Show More

Related Articles

Back to top button
Close