
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ് രാധാകൃഷ്ണന്. നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്!…. പെട്ടിമലയില്‍ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ! ! ! . ഡോക്ടര്‍ രാധാകൃഷ്ണന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു. റെഡ് ക്രസന്റ് (രക്ത ചന്ദ്രിക)മായി കൂടി കൂടിക്കാഴ്ച നടത്തുമ്പോഴും ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്നപ്പോഴും സ്വപ്നയുടെ സാന്നിധ്യം അദ്ദേഹം ശ്രദ്ധിച്ചേയില്ല. കാരണം, അദ്ദേഹം നിഷ്കളങ്കനാണ്.
പിള്ള മനസാണ് അതില്‍ കള്ളമേയില്ല. പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേര്‍ മലയിടിഞ്ഞു മരിച്ചതും താന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്കളങ്കനാണ്.കോവിഡ് കാലം പാര്ട്ടിഭരണത്തിന് ഉപയുക്തമാക്കത്തക്ക വിധത്തില്‍, പൊലീസ് ഭരണം ഏര്‍പ്പെടുത്താനുള്ള ഊനം അദ്ദേഹത്തിനുണ്ടായി എന്നത് കോടിയേരിയുടെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണെന്ന് തോന്നുന്നു. കേരളത്തെ പാര്‍ട്ടി ഭരണത്തിലാക്കാന്‍ കഴിഞ്ഞ മുഖ്യമന്ത്രിയായും പിണറായി അറിയപ്പെടും. ഡോക്ടര്‍ കെ എസ് രാധാകൃഷ്ണന് ഫെയ്സ്ബുക്കില്‍ കുറിച്ചു.