Movies

നയന്‍താരയ്ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

നയന്‍താരയ്ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. നിഴല്‍ എന്ന സിനിമയിലുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്. ഇസയ്‌ക്കൊപ്പം ചാക്കോച്ചനും ഭാര്യ പ്രിയയും ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ ചിത്രം ആരാധകരുമായി പങ്കുവച്ചത്.എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിഴല്‍’. ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close