KERALANEWSTop News

നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കം, പ്രതിപക്ഷം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം:ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭസമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.സംസ്ഥാനം വലിയ വെല്ലുവിളികള്‍ നേരിട്ടു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷത്തിന്റെ രംഗപ്രവേശം. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവില്‍ പ്രതിപക്ഷം സഭയില്‍ ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തതരുതെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 28 വരെയാണ് സഭ സമ്മേളിക്കുന്നത്. 15നാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്മേളനമായതിനാല്‍ ഭരണപ്രതിപക്ഷങ്ങളുടെ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലിന്റെ വേദി കൂടിയാകും നിയമസഭ സമ്മേളനം.

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളുയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close