Breaking NewsMoviesTop News

നയൻ‌താരയ്ക്കും ഹൻസികയ്ക്കും പിന്നാലെ ചിമ്പുവിന്റെ ജീവിതത്തിലേക്ക് തൃഷയും ?

തൃഷയും ചിമ്പുവും വിവാഹിതരുകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി പ്രചാരണം നടന്നുവരികയാണ്. ഇത് സംബന്ധിച്ച് സത്യമെന്തെന്ന് വ്യക്തമാക്കുകയാണ് തൃഷ ഇപ്പോൾ. ഏറ്റവും അടുത്ത സുഹൃത്തുക്കളോടാണ് തൃഷ വാർത്ത അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിവാഹ വാർത്തയിൽ യാതൊരു കഴമ്പുമില്ലെന്നാണ് തൃഷയോട് അടുത്ത വൃത്തകൾ നൽകുന്ന സൂചന.

വാർത്ത തൃഷയുടെ മുൻകാമുകൻ റാണ ദഗ്ഗുബാട്ടിയും മഹിജ ബജാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ

ബാഹുബലി ഫെയിം റാണാ ദഗ്ഗുബാട്ടിയുമായുള്ള ദീർഘകാല ബന്ധം തകർന്ന മുപ്പത്തിയേഴുകാരിയായ തൃഷ മുൻപും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി പാലക്കാട് ജനനം. ചെന്നൈയിലായിരുന്നു പഠനം. 1999ൽ മിസ്സ് ചെന്നൈ, 2001ൽ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തിൽ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.

റാണാ ദഗ്ഗുബാട്ടിയും തൃഷയും

പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തിൽ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തൃഷ തിളങ്ങി. ചിമ്പു തന്നെയാണ് തൃഷയുടെ പതിവ് ഗോസിപ്പ് ഹീറോ. തൃഷയുടെ മുൻകാമുകനായ നടൻ റാണ ദഗ്ഗുബാട്ടിയും മഹിജ ബജാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് തൃഷയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നത്. 2015ൽ സിനിമ നിർമ്മാതാവായ വരുൺ മണിയനും തൃഷയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവസാനനിമിഷം വിവാഹം വേണ്ടെന്ന് വച്ചതായി തൃഷ അറിയിക്കുകയായിരുന്നു.

ഹൻസികയും ചിന്പുവും

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിൽ ഇരുവരും നായികാനായകൻമാരായിട്ടുണ്ട്. നയൻ‌താര, ഹൻസിക മൊട്‍വാനി എന്നിവരുമായി ചിമ്പുവിന് മുൻകാല പ്രണയമുണ്ടായിരുന്നു. ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ചിമ്പുവിന്റെയും നയൻതാരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്. ആ ബന്ധത്തിന്റെ ചില ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് ആരാധകർ വാർത്ത അറിഞ്ഞത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകൾ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്നും കേട്ടു. വാല് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹൻസികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങൾ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിയുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു.

ചിമ്പുവിന്റെ വിവാഹം സംബന്ധിച്ച് നിരവധി വാർത്തകൾ നേരത്തേയും പ്രചരിച്ചിരുന്നു. ഈ വർഷം ആദ്യവും ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെ വാർത്തകളിൽ സത്യമില്ലെന്ന് വ്യക്തമാക്കി ചിമ്പുവിന്റെ മാതാപിതാക്കളായ ടി രാജേന്ദറും ഉഷ രാജേന്ദറും തന്നെ രംഗത്തെത്തിയിരുന്നു. “ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെൺകുട്ടിയെ തിരയുകയാണ് ഞങ്ങൾ. അവനിണങ്ങുന്ന പെൺകുട്ടിയെ കണ്ടുകിട്ടിയാൽ ഞങ്ങൾ അത് ഈ ലോകത്തെ അറിയിക്കും. അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വിശ്വസിക്കാതിരിക്കൂ,” ചിമ്പുവിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Back to top button
Close