INDIANEWSTop News

പ്രഭാഷണത്തിനിടെ ജയ് ശ്രീറാം വിളി, നരേന്ദ്ര മോദി ഇരിക്കുന്ന വേദിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി, വീഡിയോ

കൊല്‍ക്കത്ത:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികാഘോഷപരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമതയെ നേതാജി അനുസ്മരണപ്രഭാഷണം നടത്താന്‍ ക്ഷണിച്ചപ്പോള്‍ ഉറക്കെ മുഴങ്ങിയ ‘ജയ് ശ്രീറാം’ വിളികളാണ് അവരെ പ്രകോപിതയാക്കിയത്.നാടകീയസംഭവങ്ങളാണ് കൊല്‍ക്കത്തയിലെ വിക്ടോറിയ ടെര്‍മിനസില്‍ അരങ്ങേറിയത്.ഇതൊരു രാഷ്ട്രീയപരിപാടിയല്ല, സര്‍ക്കാര്‍ പരിപാടിയാണെന്നും, അവിടെ അതനുസരിച്ച് പെരുമാറണമെന്നും, ഇവിടെ സംസാരിക്കാനുദ്ദേശിച്ചിട്ടില്ലെന്നും, അവിടെ തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകരോടുകൂടിയായി അവര്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയിലിരിക്കുകയായിരുന്നു. ഇതിന് ശേഷം സംസാരിക്കാന്‍ വിസമ്മതിച്ച് അവര്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി.

നേതാജിയുടെ 125-ാം ജന്മവാര്‍ഷികം വിപുലമായ ആഘോഷപരിപാടികളോടെ, കൊല്‍ക്കത്തയിലും രാജ്യമെമ്പാടും, പരാക്രം ദിവസമായി ആഘോഷിക്കുകയാണ്.125-ാം വാര്‍ഷികദിവസം നടത്തിയ തെരഞ്ഞെടുപ്പ് റാലികളില്‍ രാവിലെ പല തവണയായി ബിജെപിക്കെതിരെ ആഞ്ഞടിച്ച ശേഷമാണ് മോദിയിരിക്കുന്ന വേദിയില്‍ത്തന്നെ മമത രോഷം പ്രകടമാക്കുന്നത്. ബിജെപി നേതാജിയെ ഒരു ബിംബമാക്കാന്‍ ശ്രമിക്കുകയാണെന്നും, ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു. മാത്രമല്ല, നേതാജിയുടെ സ്വന്തം ആശയമായിരുന്ന പ്ലാനിംഗ് കമ്മീഷന്‍ അടക്കമുള്ളവ ഇല്ലാതാക്കിക്കളയുകയും ചെയ്തു. ജനുവരി 23 ദേശീയ അവധിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും, ആസാദ് ഹിന്ദ് ഫൗജിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു സ്മാരകം പണിയുമെന്നും മമത പ്രഖ്യാപിച്ചു. രജര്‍ഘട്ട് മേഖലയില്‍ നേതാജിയുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ മമതയ്ക്ക് ശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. കുട്ടിക്കാലം മുതല്‍ നേതാജിയുടെ സ്വാധീനം തന്നിലുണ്ടായെന്ന് മോദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close