INDIANEWSTrending

നവംബര്‍ അഞ്ചിന് രാജ്യവ്യാപക വഴിതടയല്‍ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കൃഷി നിയമങ്ങള്‍ക്കെതിരെ നവംബര്‍ അഞ്ചിന് രാജ്യവ്യാപക വഴിതടയല്‍ സമരത്തിന് ആഹ്വാനം ചെയ്ത് വിവിധ കര്‍ഷക സംഘടനകള്‍.പുതുതായി പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍, വൈദ്യുതി ബില്‍ 2020 എന്നിവ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് തങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എഐകെഎസ്സിസി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടുന്നതിന് വിവിധ കര്‍ഷക സംഘടനകളുടെ ഐക്യം ഉറപ്പുവരുത്തുമെന്ന് ഓള്‍ ഇന്ത്യന്‍ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐകെഎസ്സിസി) പ്രസ്താവനയില്‍ വ്യക്തമാക്കി.’ഡല്‍ഹി ചലോ മാര്‍ച്ച്’ നവംബര്‍ 26-27 തിയതികളില്‍ നടക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബിജെപി നേതാക്കളുടെ ഓഫീസുകള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വന്‍കിട കോര്‍പ്പറേറ്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു മുന്നില്‍ പ്രതിഷേധം നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകുന്നതിനായി വിഎം സിങ്, ബല്‍ബീര്‍ സിങ്, രാജേവാള്‍, ഗുര്‍നം സിംഗ്, രാജു ഷെട്ടി, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത കര്‍ഷക സംഘടനകളുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close