KERALANEWSTrending

നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

‘വിജി ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്നു. തിങ്കളാഴ്ച മുതല്‍ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടത്’ പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close