KERALANEWS

നവരാത്രി ആഘോഷങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണമെന്നാണ് നിര്‍ദ്ദേശം.വിദ്യാരംഭത്തിന് നാവില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഒറ്റ തവണ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ ശേഖരിക്കണം.65 വയസിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 10 വയസിന് താഴെ പ്രായമുള്ളവരും ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായിരിക്കും ഉചിതമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close