INDIANEWSTop News

നവരാത്രി ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ് ദസറ. ഇന്ന് എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ് 19നെതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.നേരേത്തെ ദുര്‍ഗ പൂജക്കായി നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ദുര്‍ഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കും. എന്നാല്‍ ഇത്തവണ അത് സംഭവിക്കാന്‍ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കണം. ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ സംയമനം പാലിക്കുകയും ചെയ്യണം – മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരെ ഈ സമയങ്ങളില്‍ ജനങ്ങള്‍ ഓര്‍മിക്കണം. ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ അവര്‍ക്കായി വിളക്ക് തെളിയിക്കണം.ഉത്സവ ആഘോഷവേളകളില്‍ ലോക്ഡൗണ്‍ സമയത്ത് ആരെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിര്‍ബന്ധമായും ഓര്‍മിക്കണം. ലോക്ഡൗണ്‍ സമയത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് സമൂഹവുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചവരെ ഓര്‍ക്കണം. ശുചീകരണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സുരക്ഷജീവനക്കാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഉത്സവ സമയങ്ങളില്‍ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്തണം -മോദി കൂട്ടിച്ചേര്‍ത്തു.ഉത്സവാഘോഷങ്ങളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാന്യം നല്‍കണം. നമ്മുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ എത്തിച്ചേരാന്‍ കഴിവുണ്ട്. ഖാദി പോലുള്ള ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close