INSIGHT

നവോത്ഥാനം പടിപ്പുറത്തു നിര്‍ത്തിയ ശ്മശാനങ്ങള്‍ പുരോഗമന കേരളത്തിലേക്ക് ഉറ്റു നോക്കുമ്പോള്‍

കാല്‍നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ജാതിമതചിന്തകളെ കീറിമുറിച്ചു കൊണ്ട് നവോത്ഥാന ചിന്തകള്‍ കേരളത്തില്‍ വേരോടുന്നത്. തൊട്ടുകൂടായ്മയും ്അയിത്തവും സമൂലം ബാധിച്ചിരുന്ന കേരളീയ സമൂഹം നിരന്തര പ്രക്ഷോഭങ്ങള്‍ക്കും പ്രതിക്ഷേധങ്ങള്‍ക്കും വേദിയായി.നവോത്ഥാനത്തിന്റെ ആദ്യകിരണമായ അയ്യാ വൈക്കുണ്ഠനും ജാതിക്കും ദൈവത്തിനുംഅപ്പുറത്ത് മനുഷ്യനെ പ്രതിഷ്ടിച്ച ഗുരുവും വില്ലുവണ്ടിയില്‍ ഭാവികേരളത്തിന്റെ സമത്വസുന്ദര ആകാശത്തേക്ക് യാത്രചെയ്ത്ത അയ്യങ്കാളിയും ബ്രാഹ്മണിത്വത്തെ ചോദ്യം ചെയ്ത്ത ചട്ടമ്പിസ്വാമികളും ഇന്ന് കേരളത്തിന് ആരാണെന്ന ചോദ്യം ചിന്തനീയമാണെങ്കിലും ഒന്നുറപ്പാണ് സാമൂഹികപരിഷ്‌കരണത്തില്‍ കേരളത്തോളം മുന്നോട്ടു നടന്ന ഒരു പ്രദേശം ഇന്ത്യയില്‍ ഇല്ലെന്നു തന്നെ പറയാം.വിദ്യാഭ്യാസ. ആരോഗ്യമേഖലകളില്‍ കേരളത്തെ മുന്നോട്ട് എത്തിച്ചത് സമൂഹത്തില്‍ ഉണ്ടായ ആ പരിവര്‍ത്തനം കൂടിയാണെന്ന് നമ്മള്‍ കാണാതിരുന്നു കൂടാ. എങ്കിലും ജാതി മത ബോധങ്ങള്‍ അടിയുറച്ച സമൂഹമാണ ഇന്നും കേരളം എന്ന് നമ്മള്‍ സമ്മതിച്ചേ തീരൂ. അതിനൊരു വാദപ്രതിവാദങ്ങള്‍ക്കു പോലും സാധ്യത നല്‍ക്കാത്ത വിധം നമ്മുടെ പോലീസ് സേനകളില്‍ നിന്നു പോലും നമ്മുക്ക് രക്തസാക്ഷികളെ കിട്ടുന്നു മുണ്ട്. എങ്കിലും പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന നമ്മുടെ മുഖ്യധാര സമൂഹം ഇന്നും മേനിനടിക്കുന്നുണ്ട് ഞങ്ങള്‍ ജാതിരഹിസമൂഹമാണെന്ന് മതബോധ്യങ്ങള്‍ക്കപ്പുറത്ത് മനുഷ്വത്വമാണ് ഞങ്ങളെ നയിക്കുന്നത് എന്ന് .
പൊതു തുറസുകളില്‍ എങ്കിലും ആധാരണ വെച്ചു പുലര്‍ത്തുവാന്‍ ശ്രമിക്കുന്നവരാണ് നമ്മില്‍ അധികവും. എന്നാല്‍ ജാതിയിലും മതത്തിലും വിശ്വസിക്കാത്ത മനുഷ്യന്‍ മാത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോലും മരണപ്പെടുമ്പോള്‍ എന്തു സംഭവിക്കുന്നു. ഹിന്ദുവിന്റെയോ ക്രിസ്ത്യന്റെയോ മുസ്ലീമിന്റെയോ അല്ലാത്ത സവര്‍ണ്ണന്റെയോ അവര്‍ണന്റെയോ അല്ലാത്ത മുനുഷ്യര്‍ക്കായി എത്ര ശ്മശാനങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. സമൂഹത്തില്‍ ജാതിയ്ക്കും മതത്തിനും വെള്ളം ഒഴിക്കുന്നതില്‍ ശ്മശാനങ്ങളുടെ പങ്ക് എന്താണ്..?
ഇന്ത്യന്‍ ഭരണഘടന പ്രകാരം രാജ്യത്ത് കണ്ടു കൂടായ്മയും തൊട്ടുകൂടായ്മയും അടിമത്വവുമൊക്കെ ശ്ിക്ഷാര്‍ഹമാണ്.അന്തസ്സോടും മാന്യതയോടും ജീവിക്കാുള്ള അവകാശം എല്ലാ ഇന്ത്യന്‍ പൗരനും ഭരണഘടന വിഭാവനം ചെയ്യുന്നു.ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്താച്ചരണം രാജ്യത്ത് ശിക്ഷാര്‍ഹമാണെന്ന് വ്യ്കതമാക്കുന്നു. ആ വകുപ്പിനെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന എന്ന പ്രശസ്തഗ്രന്ഥമെഴുതിയ ഡോ എം.വി പൈലി പറയുന്നു,ഇത്രമാത്രം ഏകക്ണ്ഠമായും ഉത്സാഹപ്രകര്‍ഷത്തോടും ഹര്‍ഷത്തോടും പാസ്സാകപ്പെട്ട മറ്റൊരു വകുപ്പ് ഭരണഘടനയില്‍ ഇല്ല തന്നെ.അതിനു പുറമേ 1955 ജൂണിന്‍ അയിത്തക്കുറ്റ നിയമം രാജ്യത്ത് നിലവില്‍ വന്നിട്ടുമുണ്ട്.എന്നാല്‍ അതേ ഇന്ത്യയില്‍ തന്നെ അതേഭരണഘടനയും നിയമവും ഉള്ള രാജ്യത്തു തന്നെ ശ്മശാനങ്ങള്‍ ജാതിയും മതവും മുറുക്കിപ്പിടിക്കുന്ന ഭാണ്ഡകെട്ടുകളാക്കുന്നു. ജാതിമതഭേദമില്ലാതെ ഒരേ വിദ്യാലയത്തില്‍ പഠിച്ച് ഒരേ ബസ്സില്‍ യാത്രചെയ്ത്ത് ഒരേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരേ സ്ഥാപനത്തില്‍ ജോലിചെയ്ത്ത് ഒരേ പുഴയില്‍ കുളിച്ച് ഒരേ വെയിലും ഒരേ മഴയും കൊള്ളുന്നവര്‍ക്ക് കിട്ടുന്ന സാമൂഹിക നീതി അവരുടെ മൃതശരീരങ്ങള്‍ക്ക് കിട്ടാതത്ത് എന്തു കൊണ്ടാണ്.മരണാന്തര ജീവിതം എന്ന പ്രാകൃതയുക്തിയില്‍ നിന്ന് പുരോഗമനകേരളം മുക്തിനേടാത്തത് എന്തു കൊണ്ട്.ജാതിമത പരിഗണനകൂടാതെ ഒരു ശ്മശാനത്തില്‍ മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന സാമൂഹികാവസ്ഥ ഇപ്പോഴും നമ്മുക്ക് കൈവന്നിട്ടില്ല.എന്തിനേറെ മുസ്ലീമിന്റേത് മുസ്ലീം ശ്മശാനത്തിലും ഹിന്ദു വിന്റേത് ഹിന്ദു ശ്മശാനത്തിലും ക്രിസ്ത്യന്റേത് ക്രിസ്തീയ ശ്മശാനത്തിലും സംസ്‌കരിക്കാവുന്ന സാഹചര്യം പോലും ഇന്നോളം ഉണ്ടായിട്ടില്ല. മിശ്രവിവാഹം നടത്തിയ സഹോദരനോ ഭരണഘടനയുടെ ശില്‍പ്പിയോ ശാസ്ത്ര സാങ്കേതിക പുരോഗമന സമൂഹം ഇത്രമേല്‍ മൃതശരീരങ്ങളില്‍ ജാതിമതബോധങ്ങള്‍ കാണും മെന്ന് വിചാരിച്ചിരിക്കാന്‍ വഴിയില്ല. ഒരിക്കലെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ അവര്‍ മിശ്രശ്മശാനങ്ങള്‍ സമൂഹത്തിനാവശ്യമാണെന്നു പറഞ്ഞേനെ….. ്അത്രമേല്‍ ജാതീയതയെയും മതത്തെയും നമ്മുക്കിടയില്‍ അവശേഷിപ്പിക്കുന്നുണ്ട് ശ്മശാനങ്ങള്‍.
ഒരേമണ്ണില്‍ സംസ്‌കരിച്ചാല്‍ ആരുടെ വിശ്വാസങ്ങള്‍ക്കാണ് പ്രഹരമേല്‍ക്കുക. ഏത് മതഗ്രന്ഥമാണ് പറയുന്നത് തങ്ങളുടെ മതസ്ഥരെ ഇന്ന ഭൂമിയിലേ സംസ്‌കരിക്കാവു എന്ന്.ഏത് മതഗ്രന്ഥമാണ് നിഷ്‌കര്‍കര്‍ഷിക്കുന്നത് ഒന്നിച്ച് ജീവിക്കുന്ന മനുഷ്യരെ ഒരു വേള ഒന്നിച്ചു മരിക്കുക പോലും ചെയ്യുന്നവരെ മൃതമായി തീരുമ്പോള്‍ ജാതിമതങ്ങളുടെ അടിസ്ഥാനത്തില്‍ കീറിമുറിക്കണമെന്ന്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close