BIZ

നഷ്ടത്തിൽ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ

മുംബൈ: മുൻവ്യാപാരദിനത്തിലെ നഷ്ടത്തിൽ പകുതിയും തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. രാജ്യത്തെ വളർച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളിൽ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്.സെൻസെക്‌സ് 749.85 പോയന്റ് നേട്ടത്തിൽ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയർന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1093 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല.പവർഗ്രിഡ്, ഒഎൻജിസി, ഗ്രാസിം, യുപിഎൽ, ശ്രി സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനംവീതവും നേട്ടമുണ്ടാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close