celebrityKERALANEWSSocial Mediaviral

“നഷ്ടപ്പെട്ടുപോയ പ്രതാപം തിരികെ പിടിക്കണം; ആദ്യം തന്നെ ‘ഇന്ത്യ’ എന്ന അടിമപ്പേര് മാറ്റി ‘ഭാരതം’ എന്നാക്കണം” വീണ്ടും സംസ്കൃതക്ലാസ് എടുത്ത് കങ്കണ റണൗത്; പരിഹസിച്ച് സോഷ്യൽ മീഡിയ

ആധ്യാത്മികതയും സംസ്‌കൃതപരിജ്ഞാനവും വിളമ്പി വീണ്ടും ട്രോളുകൾക്ക് ഇരയായി ബോളിവുഡ് താരം കങ്കണ റണൗത്. രാജ്യത്തിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപം തിരികെ പിടിക്കണമെന്നും അതിനാദ്യം പാശ്ചാത്യർ നൽകിയ ‘ഇന്ത്യ’ എന്ന ‘അടിമപ്പേരു’ മാറ്റി ഭാരതം എന്നാക്കണമെന്നാണ് നടി പറയുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെ കങ്കണ കൂവിൽ നടത്തുന്ന പ്രസ്താവനകൾ പങ്കുവെക്കാറുണ്ട്. അത്തരത്തിലാണ് ഭരതത്തെ പറ്റിയുള്ള പ്രസ്താവനയും താരം പങ്കുവെച്ചത്. തുടർന്ന് തന്റെ വാക്കുകളുടെ വിശദീകരണവും കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ബ്രിട്ടീഷുകാരാണ് നമുക്ക് ഭാരതം എന്ന അടിമപ്പേര് നൽകിയത്. എന്ത് പേരാണിത്. ഭാരതത്തിന്റെ അർത്ഥം നോക്കൂ. ഭാവ്, രാഗ്, താൽ എന്ന മൂന്ന് വാക്കിൽ നിന്നാണ് അതുണ്ടായത്. നമ്മൾ നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരിൽ നിന്നു തന്നെ അതു തുടങ്ങാം എന്നാണ് താരം കുറിച്ചത്.

‘ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ അടിമപ്പേരാണ് ഇന്ത്യ, സിന്ധൂനദീതടത്തിന്റെ കിഴക്ക് എന്നാണ് ആ പദത്തിന്റെ അര്‍ഥം. എന്തു തരത്തിലുള്ള പേരാണിത്, ഒരു കുഞ്ഞിനെ നിങ്ങള്‍ ചേര്‍ച്ചയില്ലാത്ത പേരുകള്‍ വിളിച്ച് അപമാനിക്കാറുണ്ടോ? ഭാരതം എന്ന വാക്കിന്റെ അര്‍ഥം ഞാന്‍ നിങ്ങളോട് പറയാം. ഭാവം, രാഗം, താളം എന്നീ മൂന്ന് സംസ്‌കൃത വാക്കുകളുടെ സംയോജനമാണത്. ഏറ്റവും സംസ്‌കാരസമ്പന്നതയും കലാമൂല്യമുള്ളതുമായ വിധത്തിലാണ് നമ്മുടെ സംസ്‌കാരം ഉരുത്തിരിഞ്ഞത്. എല്ലാ നാമങ്ങള്‍ക്കും ഒരു സ്പന്ദനമുണ്ടെന്ന് അറിഞ്ഞിരുന്നിട്ടും പ്രദേശങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും സുപ്രധാന സൗധങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ പുതിയ പേര് നല്‍കി. നമ്മുടെ നഷ്ടമായ പ്രതാപം നമുക്ക് വീണ്ടെടുക്കണം. അത് ഭാരതം എന്ന പേരില്‍ നിന്ന് ആരംഭിക്കാം’- കങ്കണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പുരാതന ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഉയർത്തെണീക്കാനാകൂ. അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളെ പകർത്തിയല്ല നാം ലോകത്തിന്റെ നേതാവാകേണ്ടത്. വേദങ്ങൾ, ഗീത, യോഗയിൽ എന്നിവയിൽ ആഴത്തിൽ നാം നിലകൊള്ളണം. ഇന്ത്യയെന്ന അടിമപ്പേരു മാറ്റി ഭാരതം എന്നാക്കാമോ?’ എന്നാണ് കൂ എന്ന സമൂഹമാധ്യമത്തിൽ ചോദിച്ചത്.

സിന്ധു നദിയുടെ ഇംഗ്ലീഷ് പേരായ ‘ഇന്‍ഡസ് റിവറി’ല്‍ നിന്നാണ് ഇന്ത്യ എന്ന പദം ഉരുത്തിരിഞ്ഞത്. സംസ്‌കൃതപദമായ ‘സിന്ധു’വില്‍ നിന്നാണ് ഇന്ത്യ എന്ന വാക്കിന്റെ ഉത്ഭവമെന്നാണ് ഔദ്യോഗിക വിശദീകരണം. ആര്യന്‍മാര്‍ സിന്ധു നദിയെ ദേവതയായി ആരാധിച്ചിരുന്നു. സിന്ധൂനദീതട താഴ് വരകളിലേക്ക് അധിനിവേശം നടത്തിയ പേര്‍ഷ്യക്കാര്‍ അതിനെ ‘ഹിന്ദു’ എന്നാക്കിത്തീര്‍ത്തു. പിന്നീട് ‘ഹിന്ദു’ എന്ന വാക്കും ‘സിന്ധു’ എന്ന വാക്കും കൂടിച്ചേര്‍ന്ന് അത് ഹിന്ദുസ്ഥാന്‍ ആയി എന്നാണ് ഈ പേര് മാറ്റാതെ കുറിച്ച് വിദഗ്ധർ പറയുന്നത്.

ട്വിറ്ററിലൂടെ വിദ്വേഷപ്രചാരണങ്ങൾ നടത്തിയതിനെ തുടർന്ന് മേയ് മാസത്തില്‍ കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ പൂട്ടിയിരുന്നു. തുടർന്ന് ഇൻസ്റ്റ​ഗ്രാമം, ഫേസ്ബുക്ക്, കൂ എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ അഭിപ്രായങ്ങളും, വിദ്വേഷ പ്രചരണങ്ങളും, ഹിന്ദുത്വവാദങ്ങളും കങ്കണ നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close