
കോഹിമ : ലോകത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും നായയും പൂച്ചയുമെല്ലാം അരുമയായ വളര്‍ത്തു മൃഗമാണ്. എന്നാല്‍ നാഗാലന്ഡുകാര്ക്ക് നായ അവരുടെ തീന്മേശയിലെ ഇഷ്ടവിഭവമാണ്. ഈ ആഹാര സംസ്കാരത്തിനു മാറ്റം വരുത്തുകയാണ് പുതിയ നിയമത്തിലൂടെ നാഗാലാന്‍ഡ് സര്‍ക്കാര്‍. നായ്ക്കളുടെ വിപണിയും വാണിജ്യ ഇറക്കുമതിയും വ്യാപാരവും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് അറിയിച്ചു. വേവിച്ചതും പാകം ചെയ്യാത്തതുമായ ഇറച്ചി വില്‍പ്പന ഇനി ഇവിടുണ്ടാവില്ല. നായ്ക്കളുടെ വാണിജ്യ ഇറക്കുമതിയും കച്ചവടവും നിരോധിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി എംപി മനേകാ ഗാന്ധി, നാഗാലാന്റ് മുഖ്യമന്ത്രി നിപ്ഹി റിയോ എന്നിവരും ഈ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. കൂടാതെ പല പ്രമുഖരും തീരുമാനത്തെ പിന്തുണച്ചും ആശംസ അറിയിച്ചും രംഗത്തെത്തി.