KERALANEWSTrending

നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയത്, ജാതി അധിക്ഷേപമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ ഉന്നയിച്ച വിവാദ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നേതാക്കള്‍ രംഗത്ത്. നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയതെന്നും ജാതി അധിക്ഷേപമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.താന്‍ ഏതെങ്കിലും ജാതിയെ അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹവും ജനിച്ച ജാതിയില്‍ അഭിമാനം കൊള്ളുന്ന ആളാണ്. സുധാകരന്‍ പറഞ്ഞ വാക്കിനെ വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും സുധാകരന്റെ വിശദീകരണത്തോടെ അത് അവസാനിപ്പിക്കേണ്ടതാണെന്നും കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം പറയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ബാധകമാണ് എന്നാണ് നേതാക്കളോട് പറയാനുള്ളത്. ഓരോ ദിവസവും ഓരോവിധത്തിലുള്ള പ്രസ്താവനയുമായി മുന്നോട്ടുപോകുന്നവര്‍ സ്വയം ചിന്തിക്കണം. അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്ലാവരുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.വിവാദങ്ങള്‍ കുറയ്ക്കുക എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളത്. സുധാകരന്‍ നടത്തിയ പ്രസ്താവന നാടന്‍ ശൈലിയിലാണ്. എംഎം മണിയും ജി സുധാകരനുമെല്ലാം സംസാരിക്കുമ്പോള്‍ അത് നാടന്‍ ശൈലി എന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി അദ്ദേഹത്തിന്റെ മേല്‍ കുതിരകയറുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close