KERALANEWS

നാടിന് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍;വികസനവഴിയില്‍ മുള്ളൂര്‍ക്കര പഞ്ചായത്ത്

തൃശൂര്‍ : ഒരു ജനതയ്ക്ക് വേണ്ടതെല്ലാം ഒരുക്കി ശ്രദ്ധ നേടുകയാണ് തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്ത്.ഇവിടെ പകല്‍വീടുണ്ട്. കളിക്കാന്‍ പാര്‍ക്കും. കഴിഞ്ഞില്ല, വായനശാല ഉടനെ തയാറാകും.കുടുംബശ്രീ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് ജിംനേഷ്യം അടക്കമുള്ള സൗകര്യങ്ങളുണ്ട്. 10 സെന്റ് സ്ഥലത്തു മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം കുടുംബശ്രീ യൂണിറ്റുകളുള്ള പഞ്ചായത്താണു മുള്ളൂര്‍ക്കര.
2 കോടിയിലധികം രൂപ ചെലവഴിച്ചു നിര്‍മിച്ചിരിക്കുന്ന പഞ്ചായത്ത് ഓഫിസില്‍ മൃഗാശുപത്രി മുതല്‍ മത്സ്യ ക്ലബ് വരെ 20 സ്ഥാപനങ്ങളുണ്ട്. 1000 പേര്‍ക്കിരിക്കാവുന്ന കല്യാണ മണ്ഡപത്തിനു പുറമേ 4 കോണ്‍ഫറന്‍സ് ഹാളുകളുമുണ്ട്.ഒരു കോടി രൂപ ചെലവഴിച്ചാണ് ഇന്റീരിയര്‍ ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം പറഞ്ഞു. സോളര്‍ ഊര്‍ജമാണ് ഉപയോഗിക്കുന്നത്. ഹോമിയോ ആശുപത്രി, കെഎസ്ഇബി, വില്ലേജ് ഓഫിസ് തുടങ്ങിയവയ്‌ക്കെല്ലാം ഓഫിസില്‍ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണശാലയുമുണ്ട്. വയോജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാനും ലക്ഷ്യമിടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close