HEALTHWOMEN

നാട്ടറിവു ദിനത്തില്‍ ചില അടുക്കള അറിവുകള്‍

ദീപ പ്രദീപ്‌

പ്രായോഗിക വിജ്ഞാനത്തിലൂടെ നേടിയെടുക്കുന്നതാണ് നാട്ടറിവ്. പ്രകൃതിയെ അറിഞ്ഞ് ,അവയെ ജീവിതത്തിൽ പങ്കുചേർത്തുള്ള രീതിയാണ് നാട്ടറിവിന് അടിസ്ഥാനം.അങ്ങനെയുള്ള അടുക്കള സംബന്ധമായ ചില നാട്ടറിവുകളെ അറിയാം:

  • ചർമ്മത്തിന് തിളക്കം കൂട്ടാൻ: °ഒരു മുട്ടയുടെ വെള്ളയും നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും കൂട്ടി യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് അത് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖചർമത്തിന് കാന്തി വർധിപ്പിക്കുന്നു.
  • താരൻ അകറ്റാൻ: °ചെറുതായി ചൂടാക്കിയ ആട്ടിയ വെളിച്ചെണ്ണ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ,അൽപനേരം മസാജ് ചെയ്യുക. ചെറു ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ കൊണ്ട് മൂടി കെട്ടുക.
    ° പേരയുടെ തളിരില നന്നായി വെള്ളത്തിലിട്ട് വെട്ടി തിളപ്പിച്ച വെള്ളം ചെറുചൂടോടെ തല കഴുകുന്നത് താരൻ അകറ്റും.
  • വരണ്ട ചർമ്മത്തിന് :°നിശ്ചിത അളവിൽ തേൻ, പാൽ ,മഞ്ഞൾ എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം വൃത്താകൃതിയിൽ മുഖത്തും കഴുത്തിലും തേച്ച് മസാജ് ചെയ്ത ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക.
  • ഇടതൂർന്ന മുടി വളരുന്നതിന്: °ഇഞ്ചി,ചുവന്നുള്ളി എന്നിവ ചതച്ച് വെള്ളം ചേർക്കാതെ അവയുടെ നീര് പിഴിഞ്ഞെടുത്ത് കുളിക്കുന്നതിന് അര മണിക്കൂർ മുമ്പോ രാത്രി ഉറങ്ങുന്നതിനു മുമ്പ് തലയിൽ തേച്ച് മസാജ് ചെയ്യുക. ബാക്കി വരുന്ന മിശ്രിതം സൂക്ഷിച്ചുവച്ച് പിന്നീട് ഉപയോഗിക്കാം.

നാട്ടുവൈദ്യം

നാട്ടറിവുകളും പരമ്പരാഗത ചികിത്സാ രീതികളും സമന്വയിപ്പിക്കുന്ന വൈദ്യ വിജ്ഞാനമാണ് നാട്ടുവൈദ്യം. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യ വിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതൽ. ചില രോഗങ്ങളെയും അവയുടെ നാട്ടുചികിത്സ രീതികളെയും പരിചയപ്പെടാം::

*ഉറക്കക്കുറവ് :°ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരു ഗ്ലാസ് പാൽ ചൂടോടെ കുടിക്കുക.
°കരിംജീരകം, ഇരട്ടിമധുരം എന്നിവയിൽ ഏതെങ്കിലും ഒന്ന് പാലിൽ ചേർത്ത് കുടിക്കുക.

*കുട്ടികളിളിലെ പനി ജലദോഷം:
°ചെറുനാരങ്ങാനീര്, പഞ്ചസാര എന്നിവ ഒരേ അളവിൽ ചേർത്ത് നൽകുക .
°പനിക്കൂർക്കയില നീര്, തുളസിയില നീര് എന്നിവ സമം ചേർത്ത് തേൻ,ചുക്ക് ,തിപ്പലി എന്നിവ ചേർത്ത് രണ്ടുനേരം കൊടുക്കുക.

  • കരൾ ശുദ്ധീകരിക്കാൻ:
    ° മുളപ്പിച്ച ചെറുപയർ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
    °തഴുതാമ തോരൻ ഉണ്ടാക്കി കഴിക്കുക.

Tags
Show More

Related Articles

Back to top button
Close