KERALANEWSTop NewsTrending

നാട്ടുകാരല്ലാത്തവര്‍ വോട്ടു ചെയ്യേണ്ട ! കിഴക്കമ്പലം കുമ്മനോട് ദമ്പതികള്‍ക്ക് നേരെ കയ്യേറ്റം, വീഡിയോ കാണാം

കൊച്ചി: രണ്ടാംഘട്ട വോട്ടെടുപ്പില്‍ എറണാകുളം കിഴക്കമ്പലത്തു വോട്ടുചെയ്യാനെത്തിയയാളെ ഇടതു വലതു മുന്നണികള്‍ ചേര്‍ന്നു മര്‍ദ്ദിച്ചതായി പരാതി. ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യങ്ങളില്‍ ഇതിനകം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി കിഴക്കമ്പലം കുമ്മനോട് താമസിക്കുന്ന വയനാട് സ്വദേശി പിന്റുവും ഭാര്യയും വോട്ടു ചെയ്യാനെത്തിയപ്പോള്‍ പിന്റുവിനെ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു മര്‍ദിക്കുന്നതാണു വിഡിയോയിലുള്ളത്. സംഭവത്തില്‍ 16 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ട്വന്റി ട്വന്റി എന്ന സംഘടനയാണ് 2015ല്‍ ഭരണം പിടിച്ചത്.

ട്വന്റി ട്വന്റിയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും കൈകോര്‍ത്ത സ്ഥലമാണ് കുമ്മനോട്. ഇവിടെയാണ് ദമ്പതികള്‍ വോട്ടു ചെയ്യാനെത്തിയത്. ഇവരെ ഇടതുപ്രവര്‍ത്തകര്‍ കടന്നാക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രദേശവാസികളല്ലാത്തവര്‍ വോട്ടു ചെയ്യേണ്ടെന്ന് അക്രമികള്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. വോട്ടു ചെയ്യാനെത്തിയവരുടെ പക്കല്‍ എന്ത് തിരിച്ചറിയല്‍ കാര്‍ഡുണ്ട് എന്ന് പ്രിസൈഡിങ് ഓഫിസറോ നിയോഗിക്കപ്പെട്ടവരോ പരിശോധിക്കുന്നതിനു മുമ്പ് വരിയില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായതെന്ന് പൊലീസ് പറയുന്നു. സിപിഎം പ്രതിനിധിയാണ് ഈ വാര്‍ഡില്‍ ട്വന്റി ട്വന്റിക്കെതിരെ മത്സരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close