
വളാഞ്ചേരി : അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കര്‍ ലോറി പാതയോരത്ത് മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍. കാവുംപുറം ഇറക്കത്തില്‍ പാലത്തിനു സമീപം ദേശീയപാതയോരത്താണ് മറിഞ്ഞ ലോറിയുടെ കാബിനും ടാങ്കറും കാടുമൂടിക്കിടക്കുന്നത്.
വട്ടപ്പാറ ഭാഗത്ത് അപകടത്തില്‍പ്പെട്ട ടാങ്കര്‍ അവിടെനിന്ന് ഇവിടേക്കു നീക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്ഥലത്തുനിന്ന് എത്രയും വേഗം അവ നീക്കുന്ന രീതിയുണ്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടും ടാങ്കറും കാബിനും നീക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്