KERALANEWS

നാട്ടുകാർക്കൊപ്പം കൂട്ടുകൂടി കാട്ടിൽ നിന്നെത്തിയ കുട്ടിത്തേവാങ്ക്; കൗതുകക്കാഴ്ച്ച കണ്ണൂര് നിന്ന്

കണ്ണൂർ: പരിസരവാസികൾക്ക് കൗതുകമായി കാട്ടിൽ നിന്ന് വഴിതെറ്റി എത്തിയ കുട്ടിത്തേവാങ്ക്. മനുഷ്യവാസ മേഖലകളിൽ ഇവയെ കാണുന്നത് ചുരുക്കമായി മാത്രമായതിനാൽ കാണാൻ കാഴ്ചക്കാരും വളരെയേറെയായിരുന്നു. വെള്ളാടിനടുത്ത് പാറേമൊട്ടയിലാണ് റോഡരികിലെ തേക്കിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയ ഇതിന്റെ വലതുകൈയിൽ പരുക്കേറ്റ പാടുമുണ്ടായിരുന്നു.

ആവേശം കേറിയ ജനങ്ങൾക്കൊപ്പം തേവാങ്കും മരത്തിൽ ആടിക്കളിക്കാനും ഗോഷ്ടികൾ കാണിക്കാനും തുടങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റെസ്ക്യു പ്രവർത്തകരെത്തി വൈകുന്നേരത്തോടെ കൊണ്ടുപോയി. കഴിഞ്ഞ വർഷം മാർച്ചിൽ പത്തനംതിട്ടയിലും ജനവാസ മേഖലയിൽ ഒരു കുട്ടിത്തേവാങ്കിനെ കണ്ടെത്തിയിരുന്നു.

വംശനാശഭീഷണി നേരിടുന്നതും ഷെഡ്യൂൾ ഒന്നിൽപ്പെട്ടതുമായ കുട്ടിത്തേവാങ്ക് വാനരയിനത്തിൽപ്പെട്ട സസ്തനിയാണ്. വൻകാടുകളിൽ ഈറ്റക്കൂട്ടങ്ങൾക്കിടയിലും വൻ മരങ്ങളിലുമാണ് ഇതിന്റെ വാസ സ്ഥലം. കുരങ്ങുവർഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ജീവിയായ ഇതിന് പകൽ കാഴ്ചയില്ല. രാത്രിയാണ് ഇര തേടുന്നത്. നീർതീനി എന്നും അറിയപ്പെടുന്ന ഇവ മിശ്രഭുക്കാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close