Breaking NewsKERALANEWSTrending

നായയെകെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ചെയ്തു

കൊച്ചി : നായയെ കെട്ടിയിട്ട് ടാക്സി കാറില്‍ കെട്ടി വലിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്ത് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്.ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴി അഖില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് തോന്നിയതും അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായതെന്നും അഖില്‍ പറയുന്നു.

നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചെങ്ങമനാട് പോലീസ്
കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവുംPrevention of Cruelty to Animals Act പ്രകാരവും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close