KERALANEWS

നാലു വയസ്സുകാരന്‍ കുളത്തില്‍ വീണുമരിച്ചു

കോട്ടയം: നാലുവയസ്സുകാരനെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്തിനടുത്ത് ഓണംതുരുത്തിലുള്ള ഷിബു ഫിലിപ്പിന്റെ മകന്‍ ഡാനിയേലാണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ വീടിനടുത്തുള്ള കുളത്തില്‍ കാല്‍ വഴുതി വീണതാകുമെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം നടന്നത്. വീടിനുപിന്നിലെ പുരയിടത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു ഡാനിയേല്‍.
ഇതിനിടയിലാണ് സഹോദരന്‍ വീട്ടിലേക്കു പോന്നതും കുട്ടിയെ കാണാതായതും. അര മണിക്കൂറോളം സമീപവാസികളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസെത്തി തിരച്ചില്‍ തുടര്‍ന്നു. ഇതിനിടയില്‍ സമീപത്തെ കുളത്തില്‍ അനക്കം കണ്ട് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൈപ്പുഴ സെന്റ് പള്ളിയില്‍ നടത്തും.

Tags
Show More

Related Articles

Back to top button
Close